ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിൻ പോളി നായകനാകുന്നുവെന്ന വാര്‍ത്ത ആരാധക ശ്രദ്ധ നേടിയിരുന്നു. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്നു പദ്ധതി ഇട്ടിരുന്നത്. യുഎയിലും കേരളത്തിലുമായി നടന്ന നിവിൻ പോളി- ഹനീഫ് അദേനി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ട്.
‘മിഖായേല്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രമാണ്. ‘എൻപി 42’ എന്ന വിശേഷണപ്പേരുള്ള ചിത്രം മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം വിഷ്ണു തണ്ടാശ്ശേരിയാണ്.
‘തുറമുഖ’മാണ് നിവിൻ പോളി നായകനാകനായി ഒടുവിലെത്തിയ ചിത്രം. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്തത്. ഗോപന് ചിദംബരത്തിന്റേതാണ് കഥയും സംഭാഷണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക