തിരുവനന്തപുരത്ത് വൻ കവർച്ച. ശാന്തിവിളയിൽ വീട്ടിൽ കയറി സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മോഷണം. 50,000 രൂപയും രണ്ട് പവൻ മാലയുമാണ് കവർച്ചക്കാർ കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവമുണ്ടായത്.
വീട്ടിൽ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് പ്രതികളെന്ന് അതിക്രമത്തിനിരയായ രമ്യ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. മ്യുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക