തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് പരിപാടി.
ജനുവരി 9 മുതല്‍ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും ആദരിക്കും.
സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ ആര് നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. അതേസമയം, ഇന്നലെ വൈകീട്ടാണ് ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക