പാലിനോടും പാലുത്പന്നങ്ങൾ അലർജിയുള്ളവക്ക് പശുവിൻ പാലിന് പകരമായി ഉപയോഗിക്കാവുന്ന മികച്ച ആഹാരമാണ് സോയ മിൽക്ക്. സോയ ബീൻസിൽ നിന്ന് വേർതിരിച്ച് എടുക്കുന്നതാണ് സോയ മിൽക്ക്. ഇവയിൽ കാത്സ്യവും വിറ്റാമിനും വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. ആന്റി ഒാക്സിഡന്റുകളുടെയും ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും കലവറയായ സോയ പാൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. വെജിറ്റേറിയൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ഉപയോഗിക്കാം.
പശുവിൻ പാൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം. പാലിന്റെ സ്വാദ് ഇഷ്ടപ്പെടാത്തവർക്കും എന്നാൽ പാലിന്റെ ഗുണങ്ങൾ വേണ്ടവർക്കും കാപ്പിയിൽ ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല പാലാണിത്. പല ബ്രാൻഡുകളിൽ മാർക്കറ്റിൽ ലഭ്യമാകുന്നത് കൂടാതെ സോയ ബീൻസിൽ നിന്ന് വീട്ടിലും സോയ മിൽക്ക് ഉണ്ടാക്കിയെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക