സംസ്ഥാനത്തിന് സ്കൂളുകളുടെ സുരക്ഷയാണ് പ്രധാനമെന്ന് മുഖൈമന്ത്രി പിണറായി വിജയൻ. സ്കൂള്‍ തുറക്കല്‍ മുന്നൊരുക്കം സമയബന്ധിതമായി പൂർത്തിയായിട്ടുണ്ടെന്നും ഇത് ഉറപ്പുവരുത്തണമെന്നും പറഞ്ഞ അദ്ദേഹം അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2,000 രൂപാ നോട്ടുകൾ ഇന്നുമുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം
സ്കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന് സമീപത്തുള്ള അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, ഹോർഡിങ്സ്, ബോർഡുകൾ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതുണ്ട്.
റോഡ് ക്യാമറ വിഐപികളെയും കാണും; പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ്
മാത്രമല്ല, സ്കൂളിലേക്കുള്ള വഴി, പരിസരം എന്നിവിടങ്ങളിലെ വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കുവാനും നിർദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക