തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം നാളെ. ഉച്ചതിരിഞ്ഞ് മൂന്നിന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയശതമാനം. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞ് വൈകീട്ട് നാലു മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റ്: www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in.
പ്രതികരിക്കാൻ ഇവിടെ എഴുതുക