പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും മികച്ചതാണ് ഇഞ്ചി. ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ ഏറെയാണ്. ഇപ്പോഴത്തെ കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ഈ കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. അതിനാൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും മികച്ചതാണ് ഇഞ്ചി കൊണ്ട് തയ്യാറാക്കിയ ചായ. ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ വളരെ നല്ലതാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇഞ്ചി ഗുണപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
അറിയാം ഇഞ്ചി ചായയുടെ ആരോഗ്യ ഗുണങ്ങള്‍…
ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.
സന്ധിവാതം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവയുടെ സാധ്യതയെ കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. ഇഞ്ചിയിൽ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്, ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ ആണ് ഇവ.
ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാനുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി ചായ. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്നങ്ങൾ ലഘൂകരിക്കാന്‍ സഹായിക്കും.
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ആർത്തവ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാനും ഇഞ്ചി ചായ കുടിക്കാം.
രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ജിഞ്ചർ ടീ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക