സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ഗഹനയെ വിളിച്ച് അഭിനന്ദിച്ച് നടൻ മോഹൻലാൽ. മോഹൻലാലിന്റെ അടുത്ത സുഹൃത്തായ സിബി ജോർജ് ഗഹനയുടെ അമ്മയുടെ സഹോദരൻ ആണ്. മോഹൻലാലും സുചിത്രയും ജപ്പാൻ സന്ദർശിച്ചപ്പോൾ സിബി ജോർജിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചിരുന്നു. അദ്ദേഹമാണ് ഗഹനയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിവരം മോഹൻലാലിനെ അറിയിക്കുന്നത്.
‘‘ഗഹനാ, ഇത് മോഹൻലാൽ ആണ്. സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയതിൽ അഭിനന്ദനങ്ങൾ. ഞാൻ ജപ്പാനിൽ പോയിരുന്നു അപ്പോൾ ഗഹനയുടെ അങ്കിളിനെ കണ്ടിരുന്നു. അദ്ദേഹമാണ് തന്റെ അനന്തരവൾക്ക് റാങ്ക് കിട്ടിയ വിവരം എന്നെ അറിയിച്ചത്. വളരെ സന്തോഷമുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ’’, ഗഹനയോട് മോഹൻലാല്‍ ഫോണിലൂടെ പറഞ്ഞു.
ഗഹാനയെ മോഹൻലാൽ അഭിനന്ദിക്കുകയും ആശംസ അറിയിക്കുകയും ചെയ്തു. മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ച ഗഹന താൻ അദേഹത്തിന്റെ വലിയൊരു ആരാധികയാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക