തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം. മുഖ്യമന്ത്രിയെ 78-ാം ജന്മദിനമാണ് ഇന്ന്. എന്നത്തേയും പോലെ തന്നെ ആഘോഷങ്ങളിലാതെയാണ് മുഖ്യമന്ത്രിക്ക് പിറന്നാൾ ദിനം. നേരത്തെ നിശ്ചയിച്ചപോലെ രാവിലെ മന്ത്രിസഭാ യോഗവും പിന്നീട് ചില പൊതുപരിപാടികളും തലസ്ഥാനത്തുണ്ട്.
ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയൻ ജനിച്ചത്. എന്നാൽ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു സ്ഥിരീകരിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേന്നായിരുന്നു പിറന്നാൾ ദിനത്തിലെ സസ്പെൻസ് പിണറായി അവസാനിപ്പിച്ചത്. പിണറായി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ 7 വർഷം തികയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക