തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. വടക്കൻ കേരളം മുതൽ വിദർഭ വരെ നീണ്ട ന്യൂനമർദപാത്തി അടുത്ത 3 മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് കാരണമായേക്കും.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥയ്ക്ക് സാധ്യയുള്ളതിനാൽ ഞായറാഴ്ച വരെ മത്സ്യതൊഴിലാളികൾക്ക് വിലക്കുണ്ട്. 25-ാം തീയതി മുതല്‍ 27 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 26 നും 27നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക