കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങൾ ആണ് മുടികൊഴിച്ചിൽ, മുടിയുടെ അറ്റം പിളരൽ, താരൻ , അകാലനര തുടങ്ങിയവ. ഇതിനായി ഒട്ടേറെ മാർഗങ്ങൾ പരീക്ഷിച്ച് മടുത്തവരാവും മിക്കവരും. വളരെ ഫലപ്രദമായ ഒരു ഒറ്റമൂലി പരീക്ഷിക്കാം.
ഒരു മുട്ട,ഒരു ടേബിൾ സ്പൂൺ തേൻ രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണഎന്നിവയാണ് വേണ്ടത്.മുടിയുടെ സംരക്ഷണത്തിന് മുട്ട കഴിക്കുന്നതും മുടിയിൽ പുരട്ടുന്നതും മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ മുടിയുടെ വേരുകൾ ഉറപ്പുള്ളതാക്കാൻ തേൻ സഹായിക്കുന്നു എന്നാൽ ഇത് മുടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടി നരക്കാൻ കാരണമാവും. മുടിയുടെ നിറം സംരക്ഷിക്കുന്നതിന് ആവണക്കെണ്ണ സഹായിക്കും.
ഇതെല്ലാം കൂടി ഒരു ബൗളിൽ എടുത്ത് നല്ലതുപോലെ ചേർത്ത് യോജിപ്പിക്കുക ശേഷം ഇത് മുടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു നാലു മണിക്കൂറിന് ശേഷം നിങ്ങൾക്ക് തല കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക