കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നെന്ന റിപ്പോർട്ട് പുറത്ത്. 2011 ലെ സെൻസസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വർഷത്തെ ജനന, മരണ കണക്കുകൾ കൂടി ചേർത്ത് സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോർട്ടിലാണ് പുതിയ ജനസംഖ്യാക്കണക്ക് പുറത്തു വന്നിരിക്കുന്നത്.
1.68 കോടി പുരുഷൻമാരും 1.82 കോടി സ്ത്രീകളും ചേർന്ന് ആണ് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയത്. മുൻ വർഷം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ. അതേസമയം കഴിഞ്ഞ 10 വർഷത്തെ കണക്കെടുക്കുമ്പോൾ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്. 10 വർഷം മുൻപ് 1000 പേർക്ക് 16 കുഞ്ഞുങ്ങൾ ജനിച്ചിരുന്നെങ്കിൽ ഇന്നത് 12 ആയി താഴ്ന്നു.
എന്നാൽ മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ൽ 7.17ൽ നിന്ന് ഒറ്റയടിക്ക് 9.66 ആയി ഉയർന്നു. കോവിഡ് മൂലമുണ്ടായ മരണങ്ങളാണ് ഇതിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക