ഈ സമയത്ത് സിനിമയേക്കാൾ കൂടുതൽ തന്നെ ആവശ്യം തന്റെ മകൾക്കാണ് എന്നും അതിനാൽ ഇനി വർഷത്തിൽ ഓരോ സിനിമ മാത്രമേ ചെയ്യുകയുള്ളുവെന്നും തമിഴ് സിനിമ താരം അനുഷ്ക്ക ശർമ്മ. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഭാര്യയാണ് അനുഷ്ക. 2021 ലാണ് രണ്ടു പേർക്കും പെൺകുഞ്ഞു ജനിച്ചത്. വാമിക എന്നാണ് ഇവർ കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.
“എന്റെ മകൾക്ക് എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായമാണിത്. വിരാട് ഒരു നല്ല അച്ഛനാണ്. പാരന്റിംഗിൽ ഒരു പാരന്റ് എന്ന നിലയിൽ അദ്ദേഹവും ശ്രദ്ധ ചെലുത്തുന്നുണ്ട്. പക്ഷെ കുഞ്ഞിന്റെ പ്രായത്തിനു ഇപ്പോൾ ഒരു അമ്മ എന്ന നിലയിൽ എന്നെയാണ് കൂടുതൽ ആവശ്യം. അത് ഞങ്ങൾ മനസിലാക്കുന്നു. ഞാൻ അഭിനയം ആസ്വദിക്കുന്നുണ്ട്. പക്ഷെ അതിനു മുൻപ് ചെയ്തിരുന്ന പോലെ കൂടുതൽ സിനിമകൾ ചെയ്യാൻ തൻ ആഗ്രഹിക്കുന്നില്ല. എനിക്ക് ഇഷ്ട്ടമുള്ള അഭിനയമെന്ന പ്രക്രിയ ആസ്വദിക്കുന്നതിനു വേണ്ടി വർഷത്തിൽ ഒരു സിനിമ ചെയ്യണം” എന്നും ബാംഗ്ലൂരിൽ പ്യൂമയുടെ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവെ അനുഷ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക