ആസ്വാദകഹൃദയങ്ങൾ കീഴടക്കി ‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ‘മായുന്നുവോ’ എന്നു തുടങ്ങുന്ന ഗാനമാണ് യൂട്യൂബിൽ ട്രെൻഡിങ് ആയിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്.
ജോ പോളിന്റെ വരികൾക്ക് സിബി മാത്യു ഈണം പകർന്നിരിക്കുന്നു. സൂരജ് സന്തോഷ് ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക