ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരി കാമുകന്റെ കയ്യാൽ ക്രൂരമായി കൊല്ലപ്പെട്ടു. ഡൽഹി രോഹിണിയിലെ ഷഹബാദിൽ കഴിഞ്ഞ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇരുപതുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ ശരീരത്തിൽ 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സാഹിലും സാക്ഷിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക