നിര്‍ജലീകരണമാണ് ചൂടുകാലത്ത് എല്ലാവരും ഒരേപോലെ നേരിടുന്ന ഏറ്റവും പ്രധാന ആരോഗ്യ പ്രശ്നം. വേണ്ടത്ര വെള്ളം കുടിക്കാന്‍ മടികാണിക്കുന്നതാണ് നിര്‍ജലീകരണത്തിലേക്ക് നയിക്കുന്നത്. തുടര്‍ച്ചയായി വെയിലുകൊള്ളുമ്പോള്‍ ശരീരത്തില്‍നിന്ന് വിയര്‍പ്പിലൂടെ സോഡിയം നഷ്ടമാകുന്നത് നിര്‍ജലീകരണത്തിന് കാരണമാകുന്നത്. കടുത്ത ദാഹം തോന്നുമ്പോഴേക്കും ശരീരത്തിലെ സോഡിയം വളരെയേറെ നഷ്ടപ്പെട്ടിരിക്കും. അതിനാല്‍, 15 മിനിറ്റ് ഇടവിട്ട് രണ്ടു കപ്പ് വീതം വെള്ളം കുടിക്കുന്നത് നല്ലതാണ്.
ഉപ്പുചേര്‍ത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്. എന്നാല്‍ രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പ് ഉപയോഗിക്കരുത്. പേശികളില്‍ വേദന അനുഭവപ്പെടുന്നതാണ് നിര്‍ജലീകരണം ബാധിച്ചതിന്റെ ആദ്യ ലക്ഷണം. ഇങ്ങനെ അനുഭവപ്പെട്ടാല്‍ ഉടന്‍ തണല്‍ ലഭിക്കുന്ന സ്ഥലത്തേക്ക് മാറി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഡോക്ടറുടെ സഹായം തേടുകയും വേണം.
നിര്‍ജലീകരണം ശക്തമായാല്‍ ഛര്‍ദി, തലവേദന, തലകറക്കം എന്നിവ ഉണ്ടാകും. ശരീരത്തിലെ ചൂട് വര്‍ധിക്കുകയും ചിലപ്പോള്‍ 40 ഡിഗ്രി വരെ എത്തും. ഇതോടെ പനി ആരംഭിക്കും. അമിത വിയര്‍പ്പും നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്.
ചൂടുകാലത്ത് പഞ്ചസാര ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പ്രത്യേകിച്ച് സോഫ്റ്റ് ഡ്രിങ്കുകളും കാപ്പിയും. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക