മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്. അബുദാബിയില്‍ ശനിയാഴ്ച നടന്ന 2023 ഐഐഎഫ്എ അവാര്‍ഡ്സില്‍ ആണ് താരം പുരസ്കാരം ഏറ്റു വാങ്ങിയത്.
സെയ്ഫ് അലി ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘വിക്രം വേദ’യില്‍ ആക്ഷന്‍ പാക്ക് പെര്‍ഫോമന്‍സ് കാഴ്ചവച്ചതിനാണ് ഹൃത്വിക്കിന് പുരസ്കാരം ലഭിച്ചത്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ തരംഗമാണ്.
മികച്ച നടനുള്ള ഐഐഎഫ്എ പുരസ്കാരം ഏറ്റുവാങ്ങി ഹൃത്വിക് സന്തോഷം പങ്കിട്ടു . വര്‍ഷങ്ങളായി ഞാന്‍ വേദയ്ക്കൊപ്പമാണ് ജീവിക്കുന്നത്. അത് ഇവിടെ അബുദാബിയില്‍ വച്ചാണ് ആരംഭിച്ചത്. ഇവിടെയാണ് വേദയായുള്ള എന്റെ ആദ്യ ഷോട്ട് ഞാന്‍ നല്‍കിയത്. ജീവിതം എന്നിലേക്ക് പൂര്‍ണമായി എത്തിയത് പോലെ തോന്നുന്നു. എനിക്കറിയാത്ത എന്റെ ഉള്ളിലെ ഭ്രാന്തിനെ ഇല്ലാതാക്കാന്‍ ‘വിക്രം വേദ’ എന്നെ സഹായിച്ചു. ആ ഭ്രാന്തിനെ കണ്ടെത്താന്‍ എന്നെ സഹായിച്ചതിനും ആ ഭ്രാന്തിനെ പിടിച്ചുനിര്‍ത്താനുള്ള ശക്തി നല്‍കിയതിനും പ്രപഞ്ചത്തിനും വേദയ്ക്കും നന്ദി എന്നാണ് താരം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക