പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം. രാമനായി പ്രഭാസ് എത്തുന്ന ചിത്രത്തിൽ സേഫ് അലി ഖാനാണ് രാവണനായി വേഷമിടുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രി- റിലീസ് ബിസിനസ് വിവരങ്ങളാണ് പുറത്തുവരുന്നത്.
170 കോടിയാണ് പ്രി റിലീസ് ബിസിനസിലൂടെ ആദിപുരുഷ് നേടിയിരിക്കുന്നത്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഇടപാടുകളിലൊന്നാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ബജറ്റ്.
ജൂൺ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക