ഡയറ്റില്‍ നാം പാലിക്കുന്ന ശ്രദ്ധയും കരുതലും തീര്‍ച്ചയായും നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ഘടകങ്ങളിൽ നാം ശ്രദ്ധ കൊടുക്കാറില്ല. മിക്ക ആൾക്കാരും ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ തന്നെയാണ് കഴിക്കാനായി തെരഞ്ഞെടുക്കാറ്.
ഇക്കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ചുരയ്ക്ക ഉപയോഗിച്ചുള്ള വെജിറ്റബിള്‍ ജ്യൂസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ചുരയ്ക്ക അധികപേര്‍ക്കും വലിയ താല്പര്യമില്ലാത്തൊരു പച്ചക്കറിയാണിത്. എന്നാല്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ഇതിലുണ്ട്. കലോറി കുറവായതിനാല്‍ തന്നെ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഇവ അനുയോജ്യമാണ്. വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ- ഇ, വൈറ്റമിൻ- ബി എന്നി അവശ്യഘടകങ്ങളുടെയും സ്രോതസാണ് ചുരയ്ക്ക.
ചുരയ്ക്ക ജ്യൂസ് പതിവായി കഴിക്കുന്നത് കൊണ്ട് മുടിക്ക് വളരെ നല്ലതാണ്. മുടിയില്‍ നര കയറുന്നത് തടയാനും അതോടൊപ്പം തന്നെ മുടി നല്ലുപോലെ തിളങ്ങുന്നതിനുമെല്ലാം ഇത് സഹായിക്കും.
ചുരയ്ക്കയുടെ തൊലി ചുരണ്ടി, കഷ്ണങ്ങളാക്കി കഴുകിയെടുത്ത ശേഷം അല്പം പുതിനയിലയും ജീരകപ്പൊടിയും ആവശ്യമെങ്കില്‍ അല്പം ഇഞ്ചിയും കുരുമുളകുപൊടിയും കൂടി ചേര്‍ത്ത് നന്നായി മിക്സിയില്‍ അരച്ചെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങാനീരും ഉപ്പും കൂടി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക