ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെ അംബര്‍നാഥ് മേഖലയിലെ ഒരു ഓര്‍ഡനന്‍സ് ഫാക്ടറി കോളനിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്.
റോണിത് രാജ് മണ്ഡല് എന്ന 37കാരനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജോലിക്കാരനായ പ്രതിയെ പിന്നീട് പൊലീസ് പിടികൂടിയതായി ഉല്ലാസ്നഗര്‍ കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷവും യുവതിക്ക് ഗര്‍ഭം ധരിക്കാനായിരുന്നില്ല. ഇതിനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടും ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. ഇതിനിടെ രോഷാകുലനായ ഭര്‍ത്താവ് മൂര്‍ചയേറിയ ആയുധം കൊണ്ട് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക