തെന്നിന്ത്യൻ നായകൻ ജയം രവി കുടുംബവുമായി അകന്നുവെന്ന് റിപ്പോര്‍ട്ട്. താരം കുടുംബത്തില്‍ നിന്ന് മാറി ഭാര്യയും മക്കളുമായി വേറെ താമസം തുടങ്ങിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
തമിഴ് നടനും സിനിമാ നിരൂപകനുമായ ബെയില്‍വാൻ രംഗനാഥനാണ് ജയം രവിയുടെ ജീവിതത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
താരത്തിന്റെ ഈ തീരുമാനത്തില്‍ ജയം രവിയുടെ അച്ഛൻ മോഹൻ സങ്കടത്തിലാണെന്നും ജയം രവിയുടെ ഭാര്യ ആരതിയുടെ ആവശ്യപ്രകാരമാണ് ജയം രവി ഇത്തരമൊരു തീരുമാനം എടുത്തതെന്നുമാണ് ബെയില്‍വാൻ രംഗനാഥൻ പറയുന്നത്.
ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്ന ജയം രവിയും ആരതിയും 2009 ലാണ് വിവാഹിതരാകുന്നത്. ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ തമിഴിലെ അറിയപ്പെടുന്ന നിര്‍മാതാവാണ്. മൈസൂര്‍ രാജകുടുംബവുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നു ബെയില്‍വാൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക