ലുക്മാൻ അവറാൻ, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിൽ ഒടിടിയിലെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരിസമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിച്ചത്.
കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹകൻ. മുഹ്സിൻ പെരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സംഗീതം നൽകിയിട്ടുള്ളത്. അഡീഷണൽ സോങ്സ് – രാമമൂർത്തി – ടി.കെ കുറ്റ്യാലി, സലിം കൊടത്തൂർ. എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ – മേക്കപ്പ്, കോസ്റ്റ്യൂംസ് – ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ് – ശബരീഷ് വർമ, ജിനു തോമ. ഈദ് റിലീസായി ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക