ഐസ്ക്രീം കഴിച്ച് കഴിഞ്ഞാൽ ചിലർ എങ്കിലും ഉണ്ടാക്കുന്ന ഒന്നാണ് തലവേദന. ‘ബ്രെയിൻ ഫ്രീസ്’ (brain freeze) എന്നാണ് വിദഗ്ധർ അതിനെ പറയുന്നത്. ‘ബ്രെയിൻ ഫ്രീസ്’ എന്ന് അറിയപ്പെടുന്ന ഐസ്ക്രീം മൂലമുണ്ടാകുന്ന തലവേദന താൽക്കാലികമാണ്. കുറച്ച് കഴിയുമ്പോൾ തന്നെ അത് മാറുമെന്ന് വിദഗ്ധർ പറയുന്നു.
‘ചില ആളുകൾക്ക് ഒരു ഐസ്ക്രീം കഴിച്ചാൽ തലവേദന അനുഭവപ്പെടാറുണ്ട്. വായയുടെ മുകളിലുള്ള രക്തക്കുഴലുകളുടെ പെട്ടെന്നുള്ള സങ്കോചവും മരവിപ്പും മൂലമാണ് ഈ വേദന ഉണ്ടാകുന്നത്. തണുത്ത എന്തെങ്കിലും കഴിക്കുമ്പോൾ രോഗലക്ഷണങ്ങളുടെ കാഠിന്യം അനുസരിച്ച് വേദന 20 സെക്കൻഡ് മുതൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കും. തണുപ്പ് മൂലമുണ്ടാകുന്ന തലവേദനകൾ സാധാരണ രണ്ട് മിനുട്ടിനുള്ളിൽ മാറുന്നതാണ്’, പട്യാലയിലെ ന്യൂറോളജി മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ ഡോ. നിറ്റി കപൂർ കൗശൽ പറയുന്നു.
സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം. തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്. ഐസ്ക്രീമിന് കഴിച്ചതിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതുപോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോഗിക്കുന്നതും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക