പവൻ കല്യാണിന്റെ സെറ്റിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. പവൻ കല്യാണിന്റെ ‘ഹരി ഹര വീര മല്ലു’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് തീപിടുത്തം ഉണ്ടായത്. കൃഷ് ജഗർലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടുത്തമുണ്ടായിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദിലെ ഡുണ്ടിഗൽ എന്ന സ്ഥലത്ത് ചിത്രത്തിനായി തയ്യാറാക്കിയ സെറ്റിലാണ് തീപിടിത്തുമുണ്ടായത്.
എന്നാൽ സെറ്റിൽ അപകടസമയത്ത് ആരും ഉണ്ടായിരുന്നില്ല. എന്നാൽ അപകടത്തിൽ ഷൂട്ടിംഗ് സെറ്റിന്റെ ഭൂരിഭാഗവും നശിച്ചതിനാൽ വലിയ നാശനഷ്ടമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഡുണ്ടിഗൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുതിയ സെറ്റ് നിർമിക്കേണ്ടിവരുന്നതിനാൽ ചിത്രീകരണം വൈകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക