തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. അധികം ചിത്രങ്ങൾ ചെയ്തില്ലെങ്കിലും ചെയ്തതെല്ലാം ആരാധകർ ഇരു കൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങൾ ആണ്. ഭാഷാഭേദമന്യേ സായ് പല്ലവിക്ക് ആരാധകരുമുണ്ട്.
ഇപ്പോൾ താരത്തോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഗുല്‍ഷാൻ. അടുത്തിടെ നടന്ന അഭിമുഖത്തിൽ ആണ് താരം തന്റെ ആരാധന വെളിപ്പെടുത്തിയത്.
സായ് പല്ലവിയോട് വലിയ ഇഷ്ടമാണ്. കുറേക്കാലമായി പ്രണയമാണ്. അവരുടെ നമ്പറും എന്റെ കയ്യിലുണ്ട്. പക്ഷേ അവരുടെ അടുത്ത് ചെന്ന് അക്കാര്യം പറയാൻ എനിക്ക് ധൈര്യമില്ല. അവര്‍ മികച്ച ഡാൻസര്‍ ആണ്. പ്രതിഭയുള്ള നടിയാണ് എന്നാണ് ബോളിവുഡ് താരം ഗുല്‍ഷാൻ പറഞ്ഞത്.
അവളോട് എനിക്ക് ഇഷ്ടമുണ്ടെന്ന് മാത്രം. മറ്റൊന്നുമില്ല. ഞാൻ ചിലപ്പോള്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. അവര്‍ക്കൊപ്പം എന്നെങ്കിലും ജോലി ചെയ്യാൻ തനിക്ക് കഴിയുമെന്ന് കരുതുന്നു. അത് മതി എനിക്ക് സന്തോഷിക്കാൻ, ബാക്കി എനിക്ക് അറിയില്ല എന്നും ഗുല്‍ഷാൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക