സംസ്ഥാനത്തെ സ്കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാഡമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ് പ്രവര്‍ത്തി ദിനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ അധ്യയന വര്‍ഷത്തില്‍ 28 ശനിയാഴ്ചകള് പ്രവൃത്തി ദിവസമായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
2023 ജൂണ്‍ മുതല്‍ 2024 മാര്‍ച്ച് വരെ നീളുന്ന അധ്യയന വര്‍ഷത്തില്‍
സ്കൂള്‍ 220 പ്രവര്‍ത്തി ദിവസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 221 പ്രവര്‍ത്തി ദിവസം, ഹയര്‍ സെക്കന്‍ഡറി 192 പ്രവര്‍ത്തി ദിവസം എന്നിങ്ങനെയാണ് അധ്യയന ദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സ്കൂളുകള്‍ക്ക് 220 പ്രവൃത്തി ദിനം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും, ഇതുസംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.
എല്‍.പിക്ക് 800 മണിക്കൂറും, യു.പിക്ക് ആയിരം മണിക്കൂറും ഹൈസ്കൂള്‍- ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് 1200 മണിക്കൂറുമാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറിയില്‍ ശനിയാഴ്ചകള് പ്രവൃത്തി ദിനമായിരുന്നത് 2014ലാണ് മാറ്റിയത്. വി.എച്ച്.എസ്.ഇക്ക് 2022 ഡിസംബറിലാണ് പ്രവൃത്തി ദിനം അഞ്ചാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഹയര്‍സെക്കണ്ടറി /വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 2023 ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക