തൃശ്ശൂരിൽ മാപ്രാണം ലാൽ ആശുപത്രിക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓർഡിനറി ബസിന് പിന്നിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.
ഓർഡിനറി ബസിന് പിന്നിൽ ഇടിച്ച ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രക്കാർക്കാണ് കൂടുതലായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ വാഹനഗതാഗതം അരമണിക്കൂർ തടസ്സപ്പെട്ടു. അതേസമയം പ്രദേശത്ത് ബസുകൾ തമ്മിൽ മത്സരയോട്ടം നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക