ശിവകാര്ത്തികേയൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വിൻ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ‘മാവീരൻ’എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങി എന്ന് അറിയിച്ച് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോള്‍.
‘മാവീരൻ’ എന്ന ചിത്രം ഓഗസ്റ്റ് 11ന് ആണ് റിലീസാകുക. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക