ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാ കലാകാരന്മാരും ഒറ്റക്കെട്ടായി
പരിശ്രമിക്കണമെന്ന് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും ഇന്ത്യൻ പതാക വാനോളമുയർത്തണമെന്നും അത് ഉന്നതിയിൽ പാറിപ്പറക്കണമെന്നും റഹ്മാൻ പറഞ്ഞു.
ആർആർആറിലെ ‘നാട്ടു നാട്ടു’വിനു കിട്ടിയ ഓസ്കർ, ഗോൾഡൻ ഗ്ലോബ് നേട്ടങ്ങളിലൂടെ ഇന്ത്യൻ സംഗീതം ലോകത്തിനു മുമ്പിൽ ആദരിക്കപ്പെട്ടതിനു പിന്നാലെയാണ് റഹ്മാന്റെ ഈ ആഹ്വാനം. ഏതാനും ദിവസങ്ങൾക്കു മുൻപാണ് കൊറിയൻ വിദേശകാര്യ മന്ത്രി ‘നാട്ടു നാട്ടു’ പാട്ട് കൊറിയയിൽ തരംഗമാകുന്നതിനെക്കുറിച്ച് ആവേശപൂർവം സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക