ഗുസ്തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തി. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ എത്തിയത്.
ദേശീയ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
ആത്മാഭിമാനം പണയം വെച്ചു ജീവിക്കാനാവില്ല. ഈ മെഡലുകള്‍ തങ്ങളുടെ ജീവനും ആത്മാവുമാണ്. തങ്ങളെ സംബന്ധിച്ച് മെഡലുകള്‍ ഗംഗയെപ്പോലെ പരിശുദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ മെഡലുകള്‍ക്ക് വിലയില്ലാതായി, എന്നാണ് ഗുസ്തി താരങ്ങള്‍ നേരത്തെ പറഞ്ഞത്.
മെഡലുകൾ ഗംഗയിൽ ഉപേക്ഷിച്ച ശേഷം ഇന്ത്യാഗേറ്റില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക