ചെറിയന്നൂരിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. പെട്രോൾ വാങ്ങി നൽകിയില്ലെന്ന കാരണം പറഞ്ഞാണ് കുത്തിയത്. തിരുവനന്തപുരം വര്‍ക്കലയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
പരിക്കേറ്റ കൈലാശ് നാഥും സുഹൃത്ത് അജിനും ബൈക്കിൽ സഞ്ചരിക്കവേയാണ് അജിനിന്റെ സുഹൃത്തായ പ്രതി ഇവരെ തടഞ്ഞു നിർത്തുന്നത്. പേനാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. പ്രതി വര്‍ക്കല സ്വദേശി അസീമിനെ പോലീസ് കസ്റ്റ ഡിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക