എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് ജീവനക്കാരെ ആക്രമിച്ചു. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ആണ് ജീവനക്കാരെ യാത്രക്കാരന് ആക്രമിച്ചത്. എഐ882 വിമാനത്തിലാണ് ആക്രണം ഉണ്ടായത്.
ക്രൂവിലെ അംഗങ്ങളെ അസഭ്യം പറഞ്ഞ യാത്രക്കാരന് ഒരു ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടനെ ഇയാളെ സുരക്ഷാ സൈനികര്‍ക്ക് കൈമാറിയെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
അതേസമയം യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി പരമ പ്രാധാന്യം നല്‍കുന്നതെന്നും യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ അപലപിക്കുന്നെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. മര്‍ദ്ദനമേറ്റ ജീവനക്കാരന് കമ്പനി എല്ലാ സഹായവും നല്‍കും എന്നും എയർ ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക