നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ കൂടി ശ്രദ്ധേയയായ ഗായികയാണ് ശ്വേതാ മോഹൻ. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ശ്വേത പാടിയിട്ടുണ്ട്. ഇപ്പോഴും വേദികളിൽ സജീവമാണ് ശ്വേത. ‘അമ്മ സുജാതയ്ക്കൊപ്പവും ശ്വേത വേദികളിൽ എത്താറുണ്ട്.
തക്കാളി കൃഷി ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
മാടമ്പിയിലെ ‘അമ്മ മഴക്കാറിനു’, നിവേദ്യത്തിലെ ‘കോലക്കുഴൽ വിളികേട്ടോ’, നോവലിലെ ‘കുയിലേ പൂങ്കുയിലേ’, ഒരുനാൾ വരും ചിത്രത്തിലെ ‘മാവിൻ ചോട്ടിലെ’ എന്നീ ഗാനങ്ങളെല്ലാം ശ്വേത ആലപിച്ച് കയ്യൊപ്പു പതിപ്പിച്ച ഗാനങ്ങളാണ്. നിരവധി പുരസ്കാരങ്ങളും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്.
അടുത്തിടെ വാത്തി എന്ന ചിത്രത്തിൽ ധനുഷ് എഴുതിയ വരികൾ ആലപിച്ച് ശ്വേതാ ആരാധകരുടെ മനം കവർന്നിരുന്നു. തുടർന്ന് ധനുഷിനൊപ്പം ഈ ഗാനം വേദികളിൽ ആലപിച്ചത് ഏറെ കയ്യടികളും പ്രശംസയും ശ്വേതയ്ക്ക് നേടിക്കൊടുത്തിരുന്നു.
ഇപ്പോഴിതാ ശ്വേത തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ചുവന്ന നിറത്തിലുള്ള സാരിയിൽ അതിസുന്ദരിയാണ് ശ്വേത. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക