നടന് ടി.ജി രവിയുടെ പ്രസ്താവന വിവാദത്തില്‍. അരിക്കൊമ്പനും ചക്കക്കൊമ്പനും വരെ ഫാന്‍സുണ്ടെന്നും സിനിമയില്‍ ഇത്രയും ബലാത്സംഗമൊക്കെ ചെയ്തിട്ടും തനിക്ക് ഫാന്‍സില്ലെന്നുമായിരുന്നു ടി.ജി രവിയുടെ പ്രസ്താവന. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ടി.ജി രവിയുടെ പരാമര്‍ശം.
“അരിക്കൊമ്പനും ചക്കക്കൊമ്പനും വന്നപ്പോള്‍ വിവാദം തന്നെയാണ്. ഇപ്പോള്‍ അതിന് ഫാന്‍സ് ഉണ്ട്. എനിക്ക് ഫാന്‍സില്ല. എന്തൊരു കഷ്ടമാണല്ലേ. ഇത്രയും നാള് ഞാന്‍ ഈ സിനിമയിലൊക്കെ ബലാത്സംഗമൊക്കെ ചെയ്ത് നടന്നിട്ട് എനിക്ക് എന്തെങ്കിലും ഫാന്‍സ് ഒക്കെ വേണ്ടേ. അരിക്കൊമ്പന് നല്ല ഫാന്‍സ് ഉണ്ട്. അതിന്റെ അതിന്റെ പേരില്‍ പൈസ പിരിക്കുന്നുമുണ്ട്. കാലം പോയപോക്കേ”, എന്നാണ് തമാശരൂപേണ ടി ജി രവി പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
മാളികപ്പുറം എന്ന ചിത്രത്തിലാണ് ടി ജി രവി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഉണ്ണി മുകന്ദന് നായകനായി എത്തിയ ചിത്രത്തിലെ അദ്ദേഹത്തിന്റെ നെഗറ്റീവ് ഷേഡ് കഥാപാത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക