ഒരുപാട് ആരാധകരുള്ള ബോളിവുഡ് നടനാണ് ആമിർ ഖാൻ. 2022-ൽ പുറത്ത് ഇറങ്ങിയ ലാൽ സിങ് ഛദ്ദക്ക് ശേഷം ബോളിവുഡിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടൻ.
ഇപ്പോഴിതാ ബ്രേക്കിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആമിർ ഖാൻ. പഞ്ചാബി സിനിമയായ ജാട്ട 3യുടെ ട്രെയിലർ ലോഞ്ചിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഉടൻ സിനിമ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്, മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.
‘നിലവിൽ സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ ഇതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ ആഗ്രഹിക്കുന്നതും ഇതുതന്നെയാണ്. മാനസികമായി തയാറാകുമ്പോൾ ഉറപ്പായും ഞാനൊരു സിനിമ ചെയ്യും’; ആമിർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക