ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങൾക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ പ്രശ്നങ്ങൾ പലരിലും കണ്ട് വരാം. എന്നാൽ ആർത്തവം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ ആണ്. അസൗകര്യമായി കണക്കാക്കാമെങ്കിലും ആരോഗ്യത്തിനും സൗഖ്യത്തിനും ആർത്തവശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആത്മവിശ്വാസം വർധിപ്പിക്കാനും ആരോഗ്യകരവും സ്ട്രെസ് ഫ്രീ ആയതുമായ ആർത്തവദിനങ്ങൾ ഉറപ്പുവരുത്താനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.
ശരിയായ ആർത്തവ ഉല്പന്നം ഉപയോഗിക്കാം
ധാരാളം ഓപ്ഷനുകൾ മുന്നിൽ ഉള്ളപ്പോൾ ശരിയായ ആർത്തവ ഉൽപന്നം കണ്ടെത്തുക എന്നത് പ്രധാനമാണ്. ആരോഗ്യം, സ്വസ്ഥത, പരിസ്ഥിതിക്കുയോജിച്ചത് തുടങ്ങിയവയെപ്പറ്റി ചിന്തിച്ച് യോജിച്ചത് തിരഞ്ഞെടുക്കാം.
ആർത്തവ ഉൽപന്നങ്ങള് പതിവായി മാറ്റാം
ചോർച്ച, ഗന്ധം, അണുബാധ ഇവയെല്ലാം തടയാൻ ആർത്തവ ഉൽപന്നങ്ങൾ ഇടയ്ക്കിടെ മാറ്റണം. ഓരോ നാലു മുതൽ ആറു മണിക്കൂർ ഇടവേളയിൽ പാഡ് മാറ്റണം. അതുപോലെ ടാംപണുകളും മെൻസ്ട്രുവൽ കപ്പുകളും ആറു മുതൽ എട്ടു മണിക്കൂർ വരെ കൂടുമ്പോൾ മാറ്റണം.
വ്യക്തിശുചിത്വം പ്രധാനം
ആർത്തവ ദിനങ്ങളിൽ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ കൈകൾ കഴുകുക, കുളിക്കുക, അടിവസ്ത്രങ്ങളും വസ്ത്രവും ഇടയ്ക്ക് മാറ്റുക. കൃത്രിമഗന്ധം നൽകുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുക. ഇത് യോനിയിലെ അണുബാധ തടയാൻ സഹായിക്കും.
വെള്ളം കുടിക്കാം
ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്, പ്രത്യേകിച്ച് ആർത്തവ ദിനങ്ങളിൽ. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനാൽ നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ആർത്തവവേദനയും ബ്ലോട്ടിങ്ങും ഒഴിവാക്കാൻ ഇളം ചൂട് വെള്ളം കുടിക്കുന്നതാണ് നല്ലത്. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കാം. കാപ്പി, മദ്യം ഇവയുടെ അളവ് കുറയ്ക്കാം.
ഭക്ഷണം ശ്രദ്ധിയ്ക്കുക
ആര്‍ത്തവ ദിവസങ്ങളില്‍ ആരോഗ്യകരമക്കാന് ശ്രദ്ധിയ്ക്കുക. ആര്‍ത്തവ ദിവസങ്ങളിൽ ചിലർക്ക് ചില പ്രത്യേക ഭക്ഷണങ്ങളോട് ആസക്തി തോന്നാറുണ്ട്. ചിലർക്ക് ഉപ്പ് കൂടുതൽ അടങ്ങിയ കഴിക്കാൻ താല്പര്യമേറും. ഫ്രൈകളും ചിപ്സുകളുമൊക്കെ കഴിക്കാൻ പലർക്കും ഇഷ്ടമായിരിക്കും. എന്നാൽ ആർത്തവ ദിവസങ്ങളിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് ആർത്തവകാല ലക്ഷണങ്ങളെ കൂടുതൽ വഷളാക്കിയേക്കാം. ഈ സമയത്ത് ഐസ് ക്രീം, ചീസ്, ബട്ടർ തുടങ്ങിയ പാലുല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ട്. കാരണം ഇവ ചിലരിൽ ഗ്യാസ് ട്രബിൾ പോലുള്ള ദഹന പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.ആർത്തവ ദിനങ്ങളിലാണെങ്കിൽ ഇത്തരത്തിൽ ഇടവിട്ടുള്ള കാപ്പികുടി ഒഴിവാക്കണം. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന കഫീൻ ധാതുക്കൾക്ക് ആർത്തവ ലക്ഷണങ്ങളുടെ അസ്വസ്ഥതകളെ വഷളാകുവാനുള്ള ശേഷിയുണ്ട്.
നല്ല ഉറക്കം
ആരോഗ്യമുള്ള ഒരു ശരീരത്തിന് 6 മുതൽ 7 മണിക്കൂർ വരെ നല്ല ഉറക്കം നൽകേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആർത്തവ കാല നാളുകളിലാണ് ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. പതിവിലും കുറച്ച് മണിക്കൂർ മാത്രം ഉറങ്ങുന്നത് മൂലം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കപ്പെടുകയും ഈ ദിനങ്ങളിൽ നിങ്ങൾക്ക് അസന്തുലിതമായ മാനസികവസ്ഥകളും ഉത്കണ്ഠകളും ഉണ്ടാകുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ മാസമുറയുടെ തീവ്രതയെ ഏറ്റവും ദോഷകരമായി ബാധിച്ചേക്കാനിടയുണ്ട്.
സോപ്പും മറ്റ് ഉൽപന്നങ്ങളും ഒഴിവാക്കാം
ആരോഗ്യകരമായ ഒരു പിഎച്ച് ബാലൻസ് നിലനിർത്തേണ്ടത് യോനിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. സ്വകാര്യഭാഗങ്ങളിൽ സോപ്പോ മറ്റ് വജൈനല്‍ ഹൈജീൻ ഉൽപന്നങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പകരം ശുദ്ധജലം ഉപയോഗിച്ച് വൃത്തിയാക്കാം. കോട്ടൺ അടിവസ്ത്രം ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക