സാംസ്കാരിക പ്രവർത്തകൻ മലപ്പുറത്തെ റസാഖ് പയബ്രോട്ടിന്റെ മരണത്തിൽ പാർട്ടിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ടി പി നജ്മുദ്ദീൻ.
റസാഖിന്റെ മരണവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാനാണ് പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറിക്കെതിരെ ഇപ്പോൾ സമരത്തിന് ഇറങ്ങിയതെന്നും സിപിഎം വിശദീകരിക്കുന്നു. യുഡിഎഫാണ് റസാഖിന്റെ മരണത്തിന് കാരണമെന്നും സിപിഎം കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ചാനലിനോടായിരുന്നു ലോക്കൽ സെക്രട്ടറിയുടെ പ്രതികരണം .
ഫാക്ടറിക്ക് അനുമതി കൊടുത്തത് പഞ്ചായത്തിലെ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയാണ്. ഇപ്പോൾ യുഡിഎഫ് നടത്തുന്നത് കാട്ടികൂട്ടൽ സമരമാണെന്നും സിപിഎം വിമര്‍ശിച്ചു. സിപിഎം ഭരണം വന്നാൽ എന്തും നടക്കുമെന്നായിരുന്നു റസാഖ് കരുതിയത്. എന്നാൽ ഫാക്ടറി പൂട്ടിക്കാൻ നിയമം അനുകൂലമായിരുന്നില്ല. ജനകീയ സമരത്തിലേക്ക് നീങ്ങാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും റസാഖ് അതിലേക്ക് നീങ്ങിയില്ലെന്നും സിപിഎം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക