പ്രീക്വാർട്ടറിൽ ലോക ഇരുപത്തിയറാം നമ്പർ താരമായ ചൈനയുടെ വെൻ ഹോങ്ങ് യാങ്ങിനെ തോൽപ്പിച്ച് തായ്ലൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം കിരൺ ജോർജ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
വെറും 39 മിനിറ്റുകൾ കൊണ്ട് നേരിട്ടുള്ള ഗെയിമുകൾക്കാണ് കിരണിന്റെ വിജയം. നിലവിൽ ലോക റാങ്കിങ്ങിൽ 59 മത്തെ റാങ്കിലാണ് കിരൺ. ആദ്യ റൗണ്ടിൽ ലോകത്തെ ഒമ്പതാം നമ്പർ താരവും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവുമായ ചൈനയുടെ ഷി യുക്കിയെ കിരൺ തോൽപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക