ചൈനയ്ക്ക് ഇന്ത്യയെ തളര്‍ത്താനാകില്ലെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ കഠിനമാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസില്‍ സന്ദര്‍ശനത്തിനിടെ ആണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
ബുധനാഴ്ച രാത്രി (പ്രാദേശിക സമയം) കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി കാമ്പസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-ചൈന ബന്ധത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും അടുത്ത അഞ്ച് മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ അത് എങ്ങനെ വികസിക്കുമെന്നും ചോദിച്ചപ്പോഴാണ് രാഹുലിന്റെ പ്രതികരണം ഉണ്ടായത്.
ഇന്ത്യ-ചൈനയും തമ്മിലുള്ള ബന്ധം കടുപ്പമേറിയതാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ താന്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും ചൈനയുമായി നല്ലൊരു ബന്ധം ഇപ്പോള്‍ ബുദ്ധിമുട്ടാണ്. ഞാന്‍ ഉദ്ദേശിക്കുന്നത് അവര്‍ നമ്മുടെ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ കൈവശപ്പെടുത്തി എന്നാണ്. ഇത് വളരെ കഠിനമാണ്. ഇന്ത്യയ്ക്ക് ഇതൊന്നും തള്ളിക്കളയാനാവില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക