ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുകയിലക്കെതിരെ മുന്നറിയിപ്പ് നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയമം ലംഘിച്ചാല്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആരോഗ്യ മന്ത്രാലയവും വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയവും കര്‍ശന നടപടി എടുക്കും എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
സിനിമകള്‍, ഓഡിയോ-വിഷ്വല്‍ പ്രോഗ്രാമുകള്‍, ഡോക്യുമെന്ററികള്‍, ടിവി പ്രോഗ്രാമുകള്‍, സീരിയലുകള്‍, വെബ് സീരിസ്, പോഡ്കാസ്റ്റുകള്‍ എന്നിവയ്ക്കെല്ലാം നിയമം ബാധകമാകും എന്നാണ് പുറത്തു വരുന്ന വിവരം.
തിയേറ്ററുകളിലും ടെലിവിഷനിലും നല്കുന്ന തരത്തില്‍ പുകയില ഉപയോഗം വരുന്ന എല്ലാ സീനുകളിലും ഒടിടി പ്ലാറ്റ്ഫോമുകളും ഇനി നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ എഴുതി കാണിക്കേണ്ടി വരും. 2004 ലാണ് സിഗരറ്റ്, പുകയില പരസ്യങ്ങള്‍ നിരോധിക്കാനും ഉപയോഗം ചുരുക്കാനുമായി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളില്‍ കൂടി മുന്നറിയിപ്പുകള്‍ നല്‍കുന്നതിലൂടെ പുകയിലക്കെതിരായ പോരാട്ടങ്ങളുടെ ആഗോള നായക സ്ഥാനം ഇന്ത്യക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക