തമിഴ്, തെലുങ്ക്, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി സാമന്ത നായികയായി എത്തിയ ശാകുന്തളം വൻ പരാജയമായിരുന്നു. 60 കോടി മുടക്കി നിർമ്മിച്ച ചിത്രം 10 കോടി മാത്രമാണ് കളക്ഷൻ നേടിയതെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ.
എന്നാൽ ബോക്സ് ഓഫീസിൽ വിജയിച്ചില്ലെങ്കിലും വിദേശ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടുകയാണ് ശാകുന്തളം. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘മികച്ച ഫാന്റസി ഫിലിം, മികച്ച മ്യൂസിക്കൽ ഫിലിം’ അവാർഡുകൾ ഇതിനോടകം നേടിയിട്ടുണ്ട്.
ഇപ്പോൾ ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിലും ചിത്രം അവാർഡ് നേടിയിട്ടുണ്ട്. മികച്ച വിദേശ ചിത്രം, മികച്ച ഫാന്റസി ഫിലിം, മികച്ച വസ്ത്രാലങ്കാരം, മികച്ച ഇന്ത്യൻ ചിത്രം എന്നിങ്ങനെ നാല് അന്താരാഷ്ട്ര അവാർഡുകൾ ആണ് ശാകുന്തളം നേടിയത്. വെബ്സൈറ്റിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക