ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയതായി റിപ്പോർട്ട്. റോഡ് ഒലിച്ചു പോയതോടെ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളുമടക്കം 300 യാത്രക്കാര്‍ പ്രദേശത്ത് കുടുങ്ങി എന്നാണ് പുറത്തു വരുന്ന വിവരം.
ലഖൻപൂരിനടുത്തുള്ള ലിപുലേഖ്-തവാഘട്ട് റോഡാണ് പാറക്കൂട്ടങ്ങല് വീണ് 100 മീറ്റര്‍ ഭാഗം ഒലിച്ചുപോയത്. ഇതോടെ യാത്രക്കാര്‍ ധര്ച്ചുളയിലും ഗുഞ്ചിയിലുമായി കുടുങ്ങിയിരിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കാൻ രണ്ടു ദിവസമെടുക്കുമെന്നാണ് വിവരം. ബാഗേശ്വര്‍, ചമോലി, ഡെറാഡൂണ്‍, നൈനിറ്റാള്‍, രുദ്രപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാലാവസ്ഥാ വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ സുരക്ഷിത സ്ഥലങ്ങളില്‍ തങ്ങണമെന്ന് പൊലീസും അറിയിപ്പ് നല്കി. ആവശ്യമില്ലാതെ പുറത്തിറങ്ങി സഞ്ചരിക്കരുത്, സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം വാഹനം നിര്‍ത്തുക, കാലാവസ്ഥ അനുകൂലമാകുമ്ബോള്‍ മാത്രമേ യാത്ര പുനരാരംഭിക്കാവൂ എന്നും പൊലീസ് അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക