ന്യൂഡൽഹി: പാഠ്യപദ്ധതി പരിഷ്ക്കരണവുമായി എൻ.സി.ഇ.ആർ.ടി. പത്താം ക്ലാസിലെ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതാണ് പുതിയ വാർത്ത. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കാനാണ് നടപടിയെന്നാണ് എൻ.സി.ഇ.ആർ.ടി നൽകുന്ന വിശദീകരണം.
പത്താം ക്ലാസിലെ ‘ജനാധിപത്യ രാഷ്ട്രീയം’ എന്ന പാഠഭാഗം ആണ് ഒഴിവാക്കിയത്. പുതുതായി പുറത്തിറക്കിയ പാഠപുസ്തകത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, രാഷ്ട്രീയ പാർട്ടികൾ, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
ഇതോടൊപ്പം ശാസ്ത്ര പാഠ്യപദ്ധതിയിലും വൻ പരിഷ്ക്കരണങ്ങളുണ്ട്. പിരിയോഡിക് ഡേബിൾ ഒഴിവാക്കിയതാണ് ഇതിൽ പ്രധാനം. മൂലകങ്ങളുടെ പിരിയോഡിക് വർഗീകരണം, ഊർജ സ്രോതസുകൾ, പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം തുടങ്ങിയ പാഠഭാഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക