നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ഗ്രീന്‍ ടീ. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ മുതൽ കൊളസ്ട്രോൾ കുറയ്ക്കാൻ വരെ സഹായിക്കും. എന്നാൽ ഗ്രീൻ ടീ ചർമ്മത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് അധികം ആർക്കും അറിവില്ല.
മുഖത്തെ കരുവാളിപ്പ് മാറ്റാനും മുഖക്കുരുവിനെ തടയാനും ഗ്രീന്‍ ടീ ഉപയോഗിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് സൂര്യപ്രകാശത്തിൽനിന്നു നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നത്. ഗ്രീൻ ടീ ഫേസ് പാക്ക് മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും ഉപയോഗിക്കാവുന്നതാണ്.
ഗ്രീൻ ടീ പൊടിയാക്കിയശേഷം രണ്ട് നുള്ള് മഞ്ഞൾ ഇതിലേക്ക് ചേർക്കുക. ഇതിൽ രണ്ട് ടീസ്പൂൺ വെള്ളക്കടല പൊടിച്ചത് കൂടി ചേർക്കാം. കുറച്ച് വെള്ളം കൂടി ചേർത്ത് ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക