കണ്ണൂര്‍: കണ്ണൂരിൽ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഒരു കോച്ച് കത്തിനശിച്ചതിന് പിന്നാലെ സംഭവത്തില്‍ തെളിവായേക്കുമെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍ തീവണ്ടിക്ക് സമീപത്തുകൂടി നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാൽ വ്യക്തതയുള്ള ദൃശ്യങ്ങളല്ല പുറത്തുവന്നിട്ടുള്ളത്.
ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍വച്ച് തീവെപ്പുണ്ടായ അതേ തീവണ്ടിയാണ് കത്തിനശിച്ചത് എന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 1.20-ഓടെയാണ് തീപ്പിടിത്തം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക