മിക്ക വീടുകളിലും ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട്. ഭക്ഷണസാധനങ്ങൾ,പച്ചക്കറികൾ എന്നിവ കേടുവന്നു പോകാതിരിക്കാൻ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് മിക്കവാറും എല്ലാവരും. എന്നാൽ ചില ഭക്ഷണപദാർത്ഥങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ഏതൊക്കെയാണെന്നും എന്താണ് കാരണമെന്നും നമുക്ക് നോക്കിയാലോ.
ഇതിലൊന്നാണ് ചോക്ലേറ്റ്. ചോക്ലേറ്റ് നമ്മൾ ചൂടുകാലത്ത് അലിഞ്ഞു പോകാതിരിക്കാൻ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഇത് നല്ലതല്ല ഇതുമൂലം നമുക്ക് ദഹന പ്രശ്നങ്ങളും വയറിളക്കം പോലുള്ള അവസ്ഥകളും ഉണ്ടായേക്കാം. അതുപോലെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത മറ്റൊരു സാധനമാണ് തേൻ. തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടുത്താൻ കാരണമാകും. അതുപോലെ അവോകാഡോ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അത് പഴുത്ത് കിട്ടാൻ പ്രയാസമാണ്.
ഉരുളക്കിഴങ്ങ് നാം സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാറില്ല. അങ്ങനെ സൂക്ഷിക്കുമ്പോൾ ഉരുളക്കിഴങ്ങിലെ അന്നജത്തിൽ മാറ്റം സംഭവിക്കുകയും പാകം ചെയ്യുമ്പോൾ മധുരം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യും. അതുപോലെ കാപ്പിപ്പൊടി നമ്മൾ മറ്റു ഭക്ഷണപദാർത്ഥങ്ങളോടൊപ്പം ഫ്രിഡ്ജിൽ സൂക്ഷിക്കാറില്ല ഇത് മറ്റു ഭക്ഷണത്തിന്റെ മണത്തെ ആഗിരണം ചെയ്യും. ബ്രഡ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ബ്രഡിന്റെ സോഫ്റ്റ്നസ് നഷ്ടപ്പെടാൻ കാരണമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക