തെന്നിന്ത്യൻ സിനിമ ലോകത്ത് ഒരുപാട് ആരാധകരുള്ള കാര്യമാണ് അനുഷ്ക ഷെട്ടി. തെലുങ്ക്, തമിഴ് സിനിമ ലോകത്ത് അനുഷ്കയെപ്പോലെ പിടിച്ചുനിൽക്കാൻ സാധിച്ച താരങ്ങൾ കുറവാണ്. തെലുങ്കിൽ കൂടുതൽ സിനിമകൾ ചെയ്ത നടി തമിഴിൽ വിജയ്, അജിത്,സൂര്യ, രജനീകാന്ത്തുടങ്ങിയ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി.
2009ൽ പുറത്തിറങ്ങിയ “അരുന്ധതി” എന്ന സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കാൻ അനുഷ്കയ്ക്ക് കഴിഞ്ഞു. അനുഷ്ക കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമ വൻ ഹിറ്റായിരുന്നു.അരുന്ധതിക്ക് ശേഷം “ബാഹുബലി” എന്ന സിനിമയാണ് അനുഷ്കയുടെ കരിയറിലെ വൻ ഹിറ്റായത്.
ഇതിനിടെ അനുഷ്കയുടെ കരിയറിന്റെ തുടക്കകാലത്ത് നടന്ന ഒരു സംഭവമാണ് ഇപ്പോൾ തെലുങ്ക് സിനിമ ലോകത്ത് ചർച്ചയാവുന്നത്. അനുഷ്കയുടെ കരിയറിന്റെ തുടക്കകാലത്ത് പുറത്തിറങ്ങിയ ലക്ഷ്യം എന്ന സിനിമയിൽ ഗോപിചന്തുമൊത്ത് അഭിനയിച്ചപ്പോൾ താരം ഗോപിചന്തുമായി പ്രണയത്തിലാണ് എന്ന് വാർത്തകൾ വന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ താരത്തിന്റെ ഡ്രൈവർ ആയിരുന്നു ഇതിന് പിന്നിൽ എന്ന് അറിഞ്ഞു. അതിനെ തുടർന്ന് താരം ഡ്രൈവറെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്നും വാർത്തകൾ ഉണ്ട്. “മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി” ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക