സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലും വേനൽ മഴ ശക്തമായതോടുകൂടി ഇതിനെ തുടർന്നുണ്ടാകുന്ന പകർച്ചവ്യാധികളിലും ആശങ്കയാണ്. വേനൽ മഴ ശക്തമായതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാവുകയാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുകഎന്നത് അനിവാര്യമാണ്.
വീട്ടിനകത്ത് കാണപ്പെടുന്ന ഇഡീസ് ഈജിപ്തി, വീട്ടിനു പുറത്തു കാണപ്പെടുന്ന ലേഡീസ് ആൽബോപിക്റ്റസ് എന്നീ രണ്ട് തരം പെൺകൊതുകുകൾ ആണ് ഡെങ്കിപ്പനിയുടെ കാരണക്കാർ. ഇത് പെരുകുന്നത് തടയുന്നതിനായിവീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
പെട്ടെന്നുണ്ടാവുന്ന പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും ഉണ്ടാവുന്ന ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും,കണ്ണുകൾക്ക് പുറകിലും പേശികളിലും സന്ധികളിലും ഉണ്ടാകുന്ന വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എലിപ്പനി പിടിപെടാതിരിക്കാൻ എലി വരാനുള്ള സാഹചര്യം വീട്ടിൽ കഴിയുന്നത്ര ഒഴിവാക്കുക എന്നതാണ് ഏക പോംവഴി. രോഗലക്ഷണങ്ങൾ കാണുന്നു എങ്കിൽ സ്വയംചികിത്സ ഒരിക്കലും അരുത്. ഇത് വലിയ നഷ്ടങ്ങൾക്ക് കാരണം ആകും
പ്രതികരിക്കാൻ ഇവിടെ എഴുതുക