കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ജൂൺ നാലിന് ഹജ് സർവീസുകൾ ആരംഭിക്കും. ആദ്യമായിട്ടാണ് എയർലൈൻ ഹജ്ജ് സർവീസ് നടത്തുന്നത്.
ഇന്ത്യന്‍ സമയം പുലർച്ചെ 4.25ന് കോഴിക്കോട് നിന്നുള്ള വിമാനവും പുലർച്ചെ 1.45ന് കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ് വിമാനവും പുറപ്പെടും.
വിറ്റാമിന്‍ സിയുടെ കുറവ്; ഈ ലക്ഷണങ്ങള്‍ സൂചനയാകാം…
കോഴിക്കോടു നിന്ന് ജിദ്ദയിലേക്ക് 44 വിമാനങ്ങളും കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് 13 വിമാനങ്ങളും സർവീസ് നടത്തും. എയർ ഇന്ത്യ ജയ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് മദീനയിലേക്കും ജിദ്ദയിലേക്കും യഥാക്രമം 46 സർവീസുകള്‍ നടത്തും. എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും ചേർന്ന് ഏകദേശം 19,000 തീർഥാടകരെയാണ് ഹജ് കർമങ്ങള്‍ക്കായി എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക