നമ്മുടെ ശരീരത്തിൽ പല രോഗങ്ങളെയും തടഞ്ഞ് ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ സി. എന്നാൽ ഇന്ത്യയിലെ നിരവധി ആളുകൾക്ക് വിറ്റാമിൻ സിയുടെ അഭാവമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. .
വിറ്റാമിൻ സിയുടെ കുറവ് മൂലം നിങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെ?
1. ജലദോഷം, പനി മുതലായ സീസണൽ അണുബാധകൾ ലഘൂകരിക്കുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാനപങ്കുവഹിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടും.
2. പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇവ പ്രമേഹരോഗികൾക്ക് പ്രമേഹമില്ലാത്തവരേക്കാൾ 30% സാന്ദ്രത കുറവാണ്.
3. കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ സി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതിനാല്‍ വിറ്റാമിന്‍ സിയുടെ കുറവ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നു.
4. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നതിലൂടെ അനീമിയയെ തടയുന്നു. നിങ്ങളില്‍ കാണുന്ന വിളര്‍ച്ച ചിലപ്പോള്‍ വിറ്റാമിന്‍ സിയുടെ കുറവ് കാരണമാകാം.
5. വിറ്റാമിന്‍ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമാക്കുന്നു. മുറിവുകൾ ഉണങ്ങാൻ കാലതാമസം വരിക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങള്‍ ഇതുമൂലം കാണാം.
6. വിശപ്പ്, എപ്പോഴും ക്ഷീണം, ശരീരഭാരം കുറയുക, അലസത തുടങ്ങിയവ വിറ്റാമിൻ സിയുടെ കുറവിന്റെ ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക